എസ്.ബി.ഐയില്‍ എസ്.ബി.ടി എംപ്ലോയീസ് യൂണിയന് പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: എസ്.ബി.ഐയില്‍ എസ്.ബി.ടി എംപ്ലോയീസ് യൂണിയന് പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി.

ജീവനക്കാര്‍ക്ക് യൂണിയനില്‍ തുടരാമെന്ന സര്‍ക്കുലര്‍ രണ്ടാഴ്ചയ്ക്കകം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

യൂണിയനില്‍ ആര്‍ക്കും അംഗമാകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

എസ്.ബി.ഐയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ട് എസ്.ബി.ടിയിലെ പ്രബല യൂണിയനായിരുന്ന എസ്.ബി.ടി.ഇ.യുവാണ് ഹൈക്കോടതിയെ സമീപിച്ചത്.

എസ്.ബി.ഐ ലയനത്തിനുശേഷം എസ്.ബി.ടി ജീവനക്കാരുടെ ട്രേഡ് യൂണിയന്റെ പ്രവര്‍ത്തനാനുമതി സംബന്ധിച്ച അവ്യക്തതയാണ് ഹൈക്കോടതി വിധിയോടെ നീങ്ങിയിരിക്കുന്നത്.

Top