സാധാരണക്കാരെ വെട്ടിലാക്കി , എസ് ബി ഐ സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ കുറച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശനിരക്ക് കുറച്ചു.

എസ് ബി ഐ യുടെ ഈ പുതിയ തീരുമാനം കൊണ്ട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുക സാധാരണക്കാരാവും.

നിലവിലെ നിരക്കനുസരിച്ച്‌ ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി 3.5 ശതമാനമാകും പലിശ. ഒരു കോടിക്കു മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നാലു ശതമാനമായി തുടരും.

അതേസമയം, രാജ്യത്തെ മറ്റു ബാങ്കുകളും എസ് ബി ഐയുടെ പാത പിന്തുടര്‍ന്ന് പലിശനിരക്കു കുറച്ചേക്കുമെന്ന് സൂചനയുണ്ട്.

Top