sbi reduce interest rate

sbi

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ വന്‍തോതില്‍ നിക്ഷേപമായെത്തിയതോടെ എസ്ബിഐ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു.

വിവിധ കാലാവധികള്‍ക്കുള്ള പലിശ 0.15 ശതമാനംവരെയാണ് കുറവുവരുത്തിയത്.

ഒരു വര്‍ഷം മുതല്‍ 455 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ 7.05 ല്‍നിന്ന് 6.90 ആയാണ് കുറച്ചത്.

456 ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ പലിശ 7.10 ല്‍നിന്ന് 6.95 ആയും രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ പലിശ ഏഴ് ശതമാനത്തില്‍നിന്ന് 6.85 ശതമാനമായുമാണ് കുറച്ചത്.

ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലായി.

Top