കിട്ടാക്കടത്തിന്റെ നഷ്ടം നികത്താനായി എസ്.ബി.ഐ സാധാരണക്കാരെ പിഴിയുന്നു ; ധനമന്ത്രി

തിരുവനന്തപുരം:കോര്‍പ്പറേറ്റുകളില്‍ നിന്നുളള കോടികളുടെ കിട്ടാക്കടത്തിന്റെ നഷ്ടം എസ്.ബി.ഐ സാധാരണക്കാരില്‍ നിന്നും ഈടാക്കുകയാണെന്ന് മന്ത്രി തോമസ്.

ഓരോ മാസവും പുതിയ നോട്ട് അടിച്ചിറക്കിയിട്ടും നോട്ട് ക്ഷാമം നേരിടുന്നത് ബാങ്കിംഗ് നിയന്ത്രണം കാരണം ജനങ്ങള്‍ പണം ബാങ്കിടലിടാതെ കൈയ്യില്‍ സൂക്ഷിക്കുന്നതുകൊണ്ടാണെന്ന് മന്ത്രി വ്യക്തമാക്കി.

ബാങ്കിംഗ് സേവനങ്ങള്‍ക്ക് അനാവശ്യ ഫീസ് ഈടാക്കുന്ന എസ്.ബി.ഐ നടപടികള്‍ക്ക് എതിരായ കേരളത്തിന്റെ പൊതുവികാരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ഈ വിഷയത്തിൽ എ.എൻ.ഷംസീർ, പി.ടി.തോമസ്, എം.സ്വരാജ്, ഹൈബീ ഈഡൻ എന്നിവർ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

Top