sbi increases service charge for deposits withdrawal atm usage

ന്യൂഡല്‍ഹി: പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും എടിഎം സേവനങ്ങള്‍ക്കുമുള്ള സര്‍വീസ് ചാര്‍ജ് എസ്ബിഐ കൂട്ടി.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 20 രൂപ മുതല്‍ 100 രൂപവരെ പിഴ ഈടാക്കും. എല്ലാ ചാര്‍ജുകള്‍ക്കും പിഴകള്‍ക്കും 14.5% സേവനനികുതിയും അടക്കണം.

ഒരുമാസം അഞ്ചുതവണയില്‍ കൂടുതല്‍ എസ്ബിഐ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചാല്‍ ഈടാക്കുന്ന തുക അഞ്ചില്‍നിന്നു പത്തുരൂപയാക്കി.

മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്നാണെങ്കില്‍ 20 രൂപ ഈടാക്കും. പണരഹിത ഇടപാടുകള്‍ക്ക് ഇതു യഥാക്രമം അഞ്ചുരൂപയും എട്ടുരൂപയുമാണ്.

മെട്രോ നഗരങ്ങളിലെ ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 5000 രൂപവേണം. ഇല്ലെങ്കില്‍ 100 രൂപ വരെയാണ് പിഴ. ഇത് കേരളത്തിന് ബാധകമല്ല.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ 3000 രൂപ മിനിമം ബാലന്‍സില്ലെങ്കില്‍ 40 മുതല്‍ 80 രൂപവരെ പിഴ ഈടാക്കും.

കരുനാഗപ്പള്ളി, പാല പോലെയുള്ള അര്‍ധനഗരങ്ങളിലെ അക്കൗണ്ടില്‍ 2000 രൂപ മിനിമം ബാലന്‍സ് വേണം. ഇല്ലെങ്കില്‍ പിഴ 25 മുതല്‍ 50 രൂപവരെ.

ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 20 മുതല്‍ 50 രൂപ വരെ പിഴ ഈടാക്കും.

25,000 രൂപയില്‍ താഴെ മിനിമം ബാലന്‍സുള്ള അക്കൗണ്ട് ഉടമ ബാങ്ക് ശാഖയില്‍നിന്നു രണ്ടുതവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ 50 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. മുമ്പ് നാലുതവണ സൗജന്യമായി പിന്‍വലിക്കാമായിരുന്നു.

Top