സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ പലിശ വര്‍ധിപ്പിച്ചു ; 10 മുതല്‍ 50 ബേസിസ് പോയിന്റുവരെ കൂട്ടി

sbi

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപ പലിശ ഉയര്‍ത്തി. വ്യത്യസ്ത കാലയളവിലുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ 10 മുതല്‍ 50 ബേസിസ് പോയിന്റുവരെയാണ് കൂട്ടിയത്.

7 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് വാര്‍ഷിക പലിശനിരക്ക് 5.25 ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ 5.25ശതമാനമായിരുന്നു നല്‍കിയിരുന്നത്. രണ്ട് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 6.50 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനം വരെ പലിശ ലഭിക്കും.

Top