എസ്ബിഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ വായ്പ പലിശനിരക്ക് ഉയര്‍ത്തി

sbi

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്.ബി.ഐ. അടിസ്ഥാന വായ്പാ പലിശനിരക്ക് (എം.സി.എല്‍.ആര്‍.) ഉയര്‍ത്തി. 0.10 ശതമാനമാണ് എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെ നിരക്ക് ഉയര്‍ത്തിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ബാങ്ക് എം.സി.എല്‍.ആര്‍. വര്‍ധിപ്പിച്ചത്.

എസ്ബിഐക്കുപുറമെ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പിഎന്‍ബി എന്നീ ബാങ്കുകളും അടിസ്ഥാന പലിശ നിരക്കില്‍ 10 ബേസിസ് പോയന്റ് വര്‍ധന വരുത്തിയിട്ടുണ്ട്.

Top