സാധാരണക്കാര്‍ക്ക് ആശ്വാസമേകി എസ്ബിഐ ഭവന വായ്പാ പലിശ കുറച്ചു

ന്യൂഡല്‍ഹി: ഭവന വായ്പയുടെ പലിശ കുറച്ച് എസ്ബിഐ.

ഒമ്പതില്‍ നിന്ന് 8.95 ശതമാനമായാണ് പലിശ കുറച്ചത്.

വീട് നിര്‍മ്മാണത്തിന് എസ്ബിഐയില്‍ നിന്ന് വായ്പ്പയെടുത്ത സാധാരണക്കാര്‍ക്ക് ആശ്വാസമേകി കൊണ്ടാണ് എസ്ബിഐയുടെ പുതിയ നടപടി.

ആന്ധ്രാ ബാങ്ക് 9.70 ശതമാനത്തില്‍ നിന്ന് 9.55 ശതമാനമായും ബാങ്ക് ഓഫ് ബറോഡ 9.50 ശതമാനത്തില്‍ നിന്ന് 9.15 ശതമാനമായും പലിശ നിരക്ക് കുറച്ചിരുന്നു.

2016 ഏപ്രിലിനു മുന്‍പ് വായ്പയെടുത്തവര്‍ക്കും പുതിയ നടപടി ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.

Top