sbi-bank account

മുംബൈ: സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നില നിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കുന്ന നടപടിക്ക് വിശദീകരണവുമായ് എസ്ബിഐ.

പിഴ ഈടാക്കുന്നത് പുന പരിശോധിക്കാന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

11കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാരം തീര്‍ക്കാന്‍ ഇത്തരത്തില്‍ ചില നിരക്കുകള്‍ ഈടാക്കാതെ മാര്‍ഗ്ഗമില്ലെന്ന് അവര്‍ വ്യക്തമാക്കി.

മിനിമം ബാലന്‍സ് ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് ബാധകമല്ലാ. ഡിജിറ്റല്‍ ബാങ്കിങിനും, എടിഎമ്മിനും നിരക്ക് ഏര്‍പ്പെടുത്തിയതിന് പുറമേ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുന്ന രീതി ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും.

Top