ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും മെസിയെയും തമ്മില്‍ താരതമ്യപ്പെടുത്തരുതെന്ന് സാവി

ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും മെസിയെയും തമ്മില്‍ താരതമ്യപ്പെടുത്താനേ പറ്റില്ലെന്ന് ഫുടബോള്‍ താരം സാവി. പുതിയ കാലത്തെ രണ്ട് മികച്ച കളിക്കാരാണ് റൊണാള്‍ഡോയും മെസിയും.

മെസി അഞ്ച് തവണ ബലോണ്‍ ഡി ഓര്‍ നേടിയപ്പോള്‍ റൊണാള്‍ഡോ ആ റെക്കോര്‍ഡിലേക്ക് ഇത്തവണ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മെസിയുമായി റൊണാള്‍ഡോയെ താരതമ്യപ്പെടുത്താനേ പറ്റില്ലെന്നാണ് സാവിയുടെ അഭിപ്രായം. മെസി എല്ലാ മേഖലയിലും നേട്ടങ്ങളുണ്ടാക്കി കഴിഞ്ഞുവെന്നും സാവി പറഞ്ഞു.

ഒന്നോ രണ്ടോ ടച്ചുകളില്‍ റൊണാള്‍ഡോ ഗോള്‍ നേടിയേക്കും. മികച്ച ഷൂട്ടര്‍ ആണ് അദ്ദേഹം. പക്ഷെ മെസിയുമായി ഒരിക്കലും താരതമ്യപ്പെടുത്തരുത്. മെസി ബാഴ്‌സലോണയിലും അത്‌ലറ്റികോ മാഡ്രിഡിലും നന്നായി കളിക്കുമെന്നും സാവി പറയുന്നു.

Top