സൗദി രാജകുമാരന്റെ കൊട്ടാരത്തിന് മുകളില്‍ ഡ്രോണ്‍; വെടിവെച്ചിട്ട് സൈന്യം

saudi-crown

റിയാദ്: സൗദി അറേബ്യയില്‍ കൊട്ടാരത്തിന് മുകളിലൂടെ പറന്ന ഡ്രോണ്‍, സൈന്യം വെടിവെച്ചിട്ടു. റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി രാത്രി എട്ട് മണിയോടെയാണ് ഡ്രോണ്‍ കണ്ടത്. അതീവസുരക്ഷയുള്ള പ്രദേശമാണ് ഇത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡ്രോണ്‍ എങ്ങനെ കൊട്ടാരത്തിന് സമീപമെത്തി എന്ന തരത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Top