അഞ്ചു സേവനങ്ങള്‍ കൂടി ഓണ്‍ലൈന്‍ വഴിയാക്കി സൗദി പാസ്‌പോര്‍ട്ട് വിഭാഗം

online-visa

റിയാദ്: രാജ്യത്ത് അഞ്ചു സേവനങ്ങള്‍ കൂടി ഓണ്‍ലൈന്‍ വഴിയാക്കി സൗദി പാസ്‌പോര്‍ട്ട് വിഭാഗം. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, പുതുക്കിയ വിസ വിവരങ്ങള്‍ പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കല്‍ എന്നിവ ഇനി ഓണ്‍ലൈന്‍ വഴി ചെയ്യാവുന്നതാണ്. പുതിയ സേവനങ്ങള്‍ ജവാസാത്ത് മേധാവിയാണ് ഉദ്ഘാടനം ചെയ്തത്.

പ്രവാസികളുടെയും ആശ്രിതരുടേയും വിസ വിവരങ്ങള്‍ പാസ്‌പോര്‍ട്ടില്‍ പുതുക്കി ചേര്‍ക്കല്‍, വ്യക്തികള്‍ക്ക് കീഴിലെ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, അബ്ഷീര്‍ അക്കൗണ്ട് ഉടമകള്‍ക്ക് കീഴിലുള്ള വിദേശികളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പ്രിന്റിങ്, ജവാസാത്തില് നിന്നുള്ള നടപടി പൂര്‍ത്തിയാക്കാന്‍ മറ്റുള്ളവരെ ചുമതലപ്പെടുത്തല്‍, ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം എന്നിവയാണ് ഓണ്‍ലൈനിലേക്ക് മാറ്റിയ സേവനങ്ങള്‍. ജവാസാത്തിന്റെ ഓണ്‍ലൈന്‍ സംവിധാനമായ അബ്ഷീര്‍ വഴിയാണ് പുതിയ സേവനങ്ങള്‍ ലഭിക്കുക.

Top