മോശം കാലാവസ്ഥ, സൗദി-കൊച്ചി വിമാനം വഴി തിരിച്ചു വിട്ടു, യാത്രക്കാര്‍ ദുരിതത്തില്‍

കൊച്ചി: സൗദി അറേബ്യയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന സൗദി എയര്‍ലൈന്‍സ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈയിലേക്ക് തിരിച്ചു വിട്ടു.

രാവിലെ 11മണിക്ക് കൊച്ചിയില്‍ ഇറങ്ങേണ്ട സൗദി എയര്‍ലൈന്‍സിന്റെ എസ്.വി 892 വിമാനമാണ് തിരിച്ച് വിട്ടത്.

വിമാനം പുറപ്പെടാന്‍ വൈകിയതോടെ, പത്ത് മണിക്കൂറിലേറെയായി ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്ന യാത്രക്കാരും നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ബന്ധുക്കളും പ്രതിഷേധത്തിലാണ്.

വിമാനത്തില്‍ നൂറോളം മലയാളികള്‍ യാത്രക്കാരായി ഉണ്ടായിരുന്നു.

Top