അനൂപ് മേനോന്റെ ‘സര്‍വ്വോപരി പാലാക്കാരന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നൂപ് മേനോന്‍ നായകനായ സര്‍വ്വോപരി പാലാക്കാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

അപര്‍ണ ബാലമുരളി നായികയാവുന്ന ചിത്രത്തില്‍ സീരിയല്‍ താരം ഗായത്രി അരുണ്‍ എ സി പി ചന്ദ്ര ശിവകുമാര്‍ എന്ന വേഷത്തിലെത്തുന്നുണ്ട്.

വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.സുരേഷ് ബാബുവിന്റെതാണ്. റ

ബിഗ്‌സ് മൂവീസിന്റെ ബാനറില്‍ ഡോളി അജി ആലപ്പാട്ട് കുന്നേല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ബിജിബാല്‍ നിര്‍വഹിക്കുന്നു.

അനു സിത്താര, വിജയകുമാര്‍, ചാലി പാല, മഞ്ജു സതീഷ്, ബാലു വര്‍ഗീസ്, നന്ദു, അലന്‍സിയര്‍, റോഷന്‍ ബഷീര്‍, മനുരാജ്, നിതിന്‍ സുശീല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററില്‍ അനൂപ്‌മേനോന്‍ തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്. ജോസ് കൈതപ്പറമ്പില്‍ മാണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനൂപ് അവതരിപ്പിക്കുന്നത്.

Top