സരിതാ നായര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു, പ്രഖ്യാപനം ഉടനെയെന്ന് റിപ്പോര്‍ട്ട് . .

തിരുവനന്തപുരം: സരിത എസ്.നായര്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായി റിപ്പോര്‍ട്ട്.

തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ച് സി.പി.എം അനുകൂല കൈരളി പീപ്പിള്‍ ഓണ്‍ലൈനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആര്‍.കെ.നഗര്‍ എം.എല്‍.എയായ ടി.ടി.വി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ ചേരാനാണ് സരിതക്ക് താല്‍പ്പര്യമത്രെ.

തീരുമാനം പാര്‍ട്ടി നേതാവായ കെ.ടി പച്ചമാലിനെ സരിത നേരിട്ട് അറിയിക്കുകയായിരുന്നെന്നും, ഇരുവരും നാഗര്‍കോവില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്‌തെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സരിതയുടെ തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും പച്ചമാല്‍ അറിയിച്ചിട്ടുണ്ട്.

Top