Santosh Trophy 2017 Final: West Bengal 1-0 Goa – Last minute goal

പനാജി: ഗോവയെ കീഴടക്കി ബംഗാള്‍ 71-ാമത് സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. മുഴുവന്‍ സമയവും ഗോള്‍ രഹിത സമനിലയിലായിരുന്ന മത്സരത്തില്‍ അധിക സമയത്തിന്റെ അവസാന മിനിറ്റില്‍ മന്‍വീര്‍ സിംഗ് നേടിയ ഗോളിന്റെ ബലത്തിലാണ് ബംഗാള്‍ സന്തോഷ് ട്രോഫി നേടിയത്.

ഗ്രൂപ്പ് എയില്‍ മൂന്ന് ജയവും ഒരു സമനിലയുമായി തോല്‍വി അറിയാതെ മൂന്നേറിയ ബംഗാള്‍ സഡന്‍ഡെത്തിലൂടെയായിരുന്നു കലാശക്കളിക്ക് യോഗ്യത നേടിയത്.

കേരളത്തിനെതിരേ സെമിഫൈനലില്‍ ശക്തമായ പോരാട്ടം നടത്തിയ ഗോവയെ പൂര്‍ണമായും പൂട്ടുന്ന പ്രകടനമാണ് ബംഗാള്‍ നടത്തിയത്.

ആറു വര്‍ഷത്തിന് ശേഷമാണ് ബംഗാള്‍ കിരീടം നേടുന്നത്. ബംഗാളിന്റെ 32-ാം സന്തോഷ് ട്രോഫി കിരീടമാണിത്. 44 തവണ സന്തോഷ് ട്രോഫി ഫൈനല്‍ കളിച്ചിട്ടുള്ള ടീമാണ് ബംഗാള്‍.

Top