സന്തോഷ് ട്രോഫി; മഹാരാഷ്ട്രക്കെതിരെ ബംഗാളിന് തകര്‍പ്പന്‍ വിജയം

ന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗാളിന് വിജയം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കള്‍ക്ക് മഹാരാഷ്ട്രയെ ആണ് ബംഗാള്‍ ഇന്ന് പരാജയപ്പെടുത്തിയത്. ബംഗാളിനായി ബിദ്യാസാഗര്‍ ഇരട്ട ഗോളുകളും നോതോഷ്, ജിതെന്‍ മുര്‍മു, രാജോന്‍ ബെര്‍മന്‍ എന്നിവര്‍ ഒരോ ഗോളും നേടി. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ബംഗാള്‍ ജയിച്ചു കയറിയത്.

Top