samsung pay coming india

മുംബൈ:മൊബൈല്‍ കമ്പനിയായ സാംസങ് അവരുടെ മൊബൈല്‍ വാലറ്റായ സാംസങ്‌പേ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

2017ല്‍ ആദ്യ പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ വാലറ്റ് അവതരിപ്പിക്കാനാണ് സാംസങ് ലക്ഷ്യമിടുന്നത്. എന്നാല്‍ സ്മാര്‍ട്ട് ഫോണുകളിലെ ഉയര്‍ന്ന മോഡലുകളില്‍ മാത്രമേ സാംസങ് പേ ലഭ്യമാവുകയുള്ളു.

സ്മാര്‍ട്ട്‌ഫോണില്‍നിന്ന് പേയ്‌മെന്റ് ടെര്‍മിനലിലെ കാര്‍ഡ് റീഡറിലേക്ക് മാഗ്‌നറ്റിക് സിഗ്‌നല്‍ അയയ്ക്കാന്‍ കഴിയുന്ന എംഎസ്ടി (മാഗ്‌നറ്റിക് സെക്യൂര്‍ ട്രാന്‍സ്മിഷന്‍) സംവിധാനവും സാംസങ്ങ് പേയില്‍ ലഭ്യമാണ്.

ആദ്യ ഘട്ടത്തില്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയായ അമേരിക്കന്‍ എക്‌സ്പ്രസുമായി ചേര്‍ന്നാണ് സാംസങ് സേവനം അവതരിപ്പിക്കുക.

വിസ, മാസ്റ്റര്‍കാര്‍ഡ് പോലുള്ള കമ്പനികളുമായും സഹകരണത്തിന് സാംസങ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് വിസയുടെയും മാസ്റ്റര്‍ കാര്‍ഡിന്റെയും ഡെബിറ്റ് കാര്‍ഡുകളാണ്.

ഗാലക്‌സി എസ്6, എസ്6 എഡ്ജ്,എസ്6 എഡ്ജ് പ്ലസ്, ഗാലക്‌സി എസ്7, എസ്7 എഡ്ജ്, ഗാലക്‌സി നോട്ട്5 എന്നീ സാംസങ് ഫോണുകളിലായിരിക്കും സാംസങ് പേ ലഭ്യമാവുക.

Top