സാംസങ് ഇയര്‍ ബഡ്‌സ് ഗിയര്‍ ഐകോണ്‍ എക്‌സ് അവതരിപ്പിച്ചു

icon

സാംസങ്ങിന്റെ യഥാര്‍ത്ഥ കോഡ് രഹിത ഇയര്‍ ബഡ്‌സ് ആയ പുതിയ ഗിയര്‍ ഐകോണ്‍ എക്‌സ് അവതരിപ്പിച്ചു. സഞ്ചാരത്തിനിടെ ഏറെ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതും സംഗീതം ആസ്വദിക്കാന്‍ സഹായകവുമായ ഇവ തികച്ചും ഭാരം കുറഞ്ഞ രീതിയിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

സ്റ്റീരിയോഫോണ്‍ വ്യക്തതയോടെ കോളുകള്‍ എടുക്കുക, മെസേജുകള്‍, നോട്ടിഫിക്കേഷനുകള്‍ എന്നിവ എടുക്കുക എന്നിവയും ഇതിലൂടെ സാധ്യമാകും. ഫോണ്‍ കയ്യിലെടുക്കാതെ ഇതിലെ വോയ്‌സ് കണ്‍ട്രോള്‍ സംവിധാനം വഴിയാണിവ സാധ്യമാകുക. സംഗീതം ആസ്വദിക്കാനുള്ള ഏറ്റവും മികച്ച സംവിധാനങ്ങള്‍ക്കു പുറമേ 4ജി.ബി. ബില്‍ഡ് ഇന്‍ സ്‌റ്റോറേജ് സൗകര്യം ഉപയോഗിച്ച് ഇതില്‍ പ്രിയപ്പെട്ട പാട്ടുകള്‍ സൂക്ഷിക്കുകയും ചെയ്യാം.

അഞ്ചു മണിക്കൂര്‍ വരെ സംഗീതം ആസ്വദിക്കാനാവുന്ന ബാറ്ററി അതിവേഗ ചാര്‍ജിങുമായാണെത്തുന്നത്. ഗിയര്‍ ഐകോണ്‍ എക്‌സ് ഒരു പവര്‍ ബാങ്കായി പ്രവര്‍ത്തിപ്പിക്കാമെന്ന അധിക സൗകര്യവുമുണ്ട്. ചാര്‍ജ് ചെയ്യാന്‍ സമയമില്ലാത്തപ്പോള്‍ പത്തു മിനിറ്റ് അതിവേഗ ചാര്‍ജിങ് വഴി ഒരു മണിക്കൂര്‍ കണക്ടിവിറ്റി നേടാനാവും.

Top