സാംസങ് ഗ്യാലക്‌സി എസ് 8 പ്ലസ് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങി

സാംസങ് ഗ്യാലക്‌സി എസ് 8 പ്ലസ് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 74,900 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണിന് 6 ജി ബി റാം, 128 ജി ബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണുള്ളത്.

ഫ്‌ലിപ്കാര്‍ട്ടിലും സാംസങ്ങ് ഷോപ്പിലും ഫോണ്‍ ലഭ്യമാവും. 4,499 രൂപ വിലയുള്ള വയര്‍ലസ് ചാര്‍ജറാണ് കമ്പനി ആദ്യകാല ഓഫറായി നല്‍കുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനില്‍ ആണ് എസ് 8 പ്ലസ് ഇറക്കിയിട്ടുള്ളത്.

ഐ സി ഐ സി ഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഹോള്‍ഡേഴ്‌സിന് 2,500 രൂപ ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നുണ്ട്. കൂടാതെ 15,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്.

ഫ്‌ലിപ്കാര്‍ട്ടിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോയുടെ ഡബിള്‍ ഡാറ്റ (28 ജി ബി + 28 ജി ബി) 309 രൂപയ്ക്കും ലഭ്യമാവും.

Top