സാംസങ് ഗ്യാലക്‌സി നോട്ട് 9 ആഗസ്റ്റ് 9ന് അവതരിപ്പിക്കും

സാംസങ് തങ്ങളുടെ പുതിയ സ്മാര്‍ട്‌ഫോണായ സാംസങ് ഗ്യാലക്‌സി നോട്ട് 9 ആഗസ്റ്റ് 9ന് അവതരിപ്പിക്കും. പര്‍പ്പിള്‍ നിറത്തിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്-പെന്‍ സവിശേഷതയാണ് സാംസങ് നോട്ട് 9ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്പീക്കര്‍, ബ്ലൂടൂത്ത് സപ്പോര്‍ട്ട്, മൈക്രോഫോണ്‍ എന്നിവയെല്ലാം എസ്-പെന്നില്‍ ലഭിക്കും. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്. മുമ്പ് നീല നിറത്തിലും മിഡ്‌നൈറ്റ് ബ്ലാക്ക് നിറത്തിലുമുള്ള ഫോണിന്റെ ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടിരുന്നത്.

Top