സാംസങ്ങ് ഗ്യാലക്‌സി ജെ 5, ജെ 7 പതിപ്പുകള്‍ വിപണിയിലേക്ക്

പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ സാംസങ്ങിന്റെ ഗ്യാലക്‌സി ജെ 5, ജെ 7 പതിപ്പുകള്‍ വിപണിയിലേക്ക്.

മെറ്റല്‍ ഡിസൈന്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, തുടങ്ങിയവയാണ് ഈ ഫോണുകളുടെ ഹൈലൈറ്റ്. യൂറോപ്യന്‍ വിപണിയില്‍ ഇവയ്ക്ക് യഥാക്രമം 279 യൂറോയും (19,600 രൂപ) 339 യൂറോയും (ഏകദേശം 24,600 രൂപ) ആണ് വില.

സാംസഗ് ഗ്യാലക്‌സി ജെ 5 (2017), ഗാലക്‌സി ജെ 7 (2017) എന്നിവ ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് കളറുകളില്‍ ലഭ്യമാകും.

ജൂണ്‍ അവസാനത്തോടെ ജെ 5 ഉം, ജൂലൈയില്‍ ജെ 7 ഉം വിപണിയില്‍ എത്തും. രണ്ട് ഫോണുകളും ആന്‍ഡ്രോയിഡ് 7 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

Top