ഇന്ത്യയിലെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായി സാംസങ്ങ് ഇലക്‌ട്രോണിക്‌സ്

samsung

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി സാംസങ്ങ് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് 4,915 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു.

സ്മാര്‍ട്ട്‌ഫോണ്‍, റെഫ്രിജറേറ്റര്‍, ഫല്‍റ്റ് പാനല്‍ ടെലിവിഷന്‍ എന്നിവ നിര്‍മിക്കുന്ന നോയിഡ പ്ലാന്റിന്റെ സ്ഥാപിതശേഷി ഉയര്‍ത്തുന്നതിനാണ് ഈ നിക്ഷേപം.

ഇപ്പോഴത്തെ ഉത്പാദനസൗകര്യങ്ങളോടു ചേര്‍ന്ന് 35 ഏക്കറിലാണ് വികസന പദ്ധതി നടപ്പാക്കുന്നത്. വികസനപദ്ധതി പൂര്‍ത്തിയാകുന്നതോടെ മൊബൈല്‍ഫോണ്‍, റെഫ്രിജറേറ്റര്‍ എന്നിവയുടെ ഉത്പാദനശേഷി ഇരട്ടിയാകും.

മൊബൈല്‍ ഫോണ്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് എന്നീ മേഖലകളില്‍ മുന്‍ നിരയില്‍ തുടരുകയാണ് സാംസങ്ങിന്റെ ലക്ഷ്യം.

കമ്പനിയുടെ ഇന്ത്യയിലെ രണ്ടു ഉത്പാദന യൂണിറ്റുകളില്‍ ആദ്യത്തേതാണ് നോയിഡായിലേത്. ഭമേക്ക് ഇന്‍ ഇന്ത്യ’, ഭമേക്ക് ഫോര്‍ ഇന്ത്യ’ പദ്ധതികളോടു കമ്പനിയുടെ പ്രതിബദ്ധത ഉറപ്പിക്കുകയാണ് ഈ നിക്ഷേപത്തിലൂടെ നടപ്പില്‍ വരുത്തന്നത്.

ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ സൂപ്പര്‍ മെഗാ പോളിസിയില്‍പ്പെടുത്തിയ ഈ പദ്ധതിക്ക് അടുത്തയിടെയാണ് അനുമതി നല്‍കിയത്.

1997ല്‍ ടെലിവിഷന്‍ ഉത്പാദിപ്പിച്ചുകൊണ്ടായിരുന്നു നോയിഡയിലെ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. 2005ല്‍ മൊബൈല്‍ ഫോണ്‍ ഉത്പാദന യൂണിറ്റ് കൂടി ആരംഭിച്ചു.

രാജ്യത്തെ ഇലക്‌ട്രോണിക്‌സ് ഉത്പാദനജൈവവ്യവസ്ഥയുടെ വികസനത്തിന് രാസത്വരകമായി ഈ വികസന പദ്ധതി പ്രവര്‍ത്തിക്കുമെന്നു മാത്രമല്ല, ആയിരക്കണക്കിനു പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുകയും ചെയ്യും.

കേന്ദ്രസര്‍ക്കാരിന്റെ ഭമേക്ക് ഇന്‍ ഇന്ത്യ’, ഭഡിജിറ്റല്‍ ഇന്ത്യ’ പദ്ധതികളോടു പൂര്‍ണമായും ചേര്‍ന്നു പോകുന്നതാണ് സാംസങ്ങിന്റെ വികസന പദ്ധതി.

Top