ഷവോമിയുമായി ധാരണയിലെത്തിയ വില്‍പ്പനക്കാരുമായി സഹകരിക്കില്ലെന്ന് സാംസങ്

Samsung

മുംബൈ: ചൈനീസ് ബ്രാന്‍ഡായ ഷവോമിയുമായുള്ള മത്സരം പരസ്യമായി പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്.

ഷവോമിയുമായി ധാരണയിലെത്തിയ വില്‍പ്പനക്കാരുമായി സഹകരിക്കേണ്ടെന്നാണ് സാംസങ് എടുത്തിരിക്കുന്ന നിലപാട്. തുടര്‍ന്ന് ഷവോമിയുടെ ഹാന്‍ഡ്‌സെറ്റുകള്‍ വില്‍ക്കുന്ന 200 ഓളം വ്യാപാരികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്നത് സാംസങ് നിര്‍ത്തിയിരിക്കുകയാണ്.

പ്രതിമാസം 100 കോടിയിലേറെ വരുമാനമുള്ള ഈ ഷോപ്പുകളില്‍ പകുതിയോളവും ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമാണ്.

ഷവോമി വില്‍ക്കുന്ന ഷോപ്പുകളുമായി സഹകരിക്കേണ്ടെന്ന നിലപാട് സാംസങ് സ്വീകരിക്കുമ്പോള്‍ രാജ്യത്ത് ആയിരത്തിലേറെ പ്രമുഖ റീട്ടെയില്‍ ബ്രാന്‍ഡുകളുമായി ധാരണയിലെത്താനുള്ള നീക്കത്തിലാണ് ഷവോമി.

Top