മെസ്സി എന്ന പ്രതിഭയെ പുറത്തെടുക്കാന്‍ എല്ലാം ചെയ്തു; സാംപോളി

jorge-sampoliii

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ മെസ്സി എന്ന പ്രതിഭയെ ഉയര്‍ത്താന്‍ തന്നാലാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് പരിശീലകന്‍ സാംപോളി. കഴിഞ്ഞ ലോകകപ്പില്‍ നിന്നും വ്യത്യസ്തമായി വളരെ ദുര്‍ബലമായ ഒരു ടീമിനെയാണ് അര്‍ജന്റീനയ്ക്ക് ഇത്തവണ അണിനിരത്താനായത്. ലോകത്തിലെ ഏറ്റവും മികച്ച താരം ഞങ്ങളോട് ഒപ്പമായിരുന്നു. അദ്ദേഹത്തിന് മികച്ച കളി കളിക്കാനുള്ള എല്ലാ പരീക്ഷണങ്ങളും ഞങ്ങള്‍ നടത്തിയിരുന്നു. ചിലതെല്ലാം വിജയിച്ചപ്പോള്‍, ചിലത് പരസ്യമായി മാറിയെന്നും സാംപോളി പറഞ്ഞു.

തോല്‍വി നിരാശയുണ്ടാക്കുന്നതാണെങ്കിലും ഫ്രാന്‍സ് പോലൊരു കരുത്തുറ്റ ടീമിനെതിരെ അര്‍ജന്റീന അവസാന ശ്വാസം വരെ പോരാടിയെന്നും ഒരു ഘട്ടത്തില്‍ സമനില നേടുന്നതിന്റെ അടുത്തു വരെയെത്തിയെന്നും സാംപോളി പറഞ്ഞു. ഇത് അര്‍ജന്റീനക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും സാംപോളി പറഞ്ഞു.

തോല്‍വികള്‍ കൂടുതല്‍ പൊരുതാനുള്ള ആവേശമാണു തരുന്നതെന്നും മികച്ച താരങ്ങളും യുവതാരങ്ങളുമുള്ള അര്‍ജന്റീനിയന്‍ ടീമിനെ തിരിച്ചു കൊണ്ടു വരാന്‍ തനിക്കു കഴിയുമെന്നും സാംപോളി പറഞ്ഞു. അതിനു വേണ്ടിയുള്ള ശ്രമത്തിലായിരിക്കും ഇനി താനെന്നും സാംപോളി പറഞ്ഞു.

Top