സാംപോളി പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍

jorge-sampoliii

ര്‍ജന്റീന മുന്‍ കോച്ചായ സാം പോളി പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അര്‍ജന്റീന കോച്ചായല്ല എന്നു മാത്രം. അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്തു നിന്നും മാറ്റിയ കോച്ചിനെ ലക്ഷ്യമിട്ടിരിക്കുന്നത് മറ്റ് നാല് ദേശീയ ടീമുകളാണ് എന്നു മാത്രം.

മെക്‌സിക്കോ, അമേരിക്ക, കോസ്റ്ററിക്ക, പരഗ്വായ് എന്നീ രാജ്യങ്ങളാണ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സാംപോളിയെ വിളിച്ചിരിക്കുന്നത്. മെക്‌സിക്കോയുടെ ഓഫര്‍ സാംപോളി പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. റഷ്യന്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സാംപോളിയെ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റിയത്.

സാംപോളിയെ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കി അണ്ടര്‍ 20 ടീമിന്റെ ചുമതലയേല്‍പ്പിക്കാന്‍ അസോസിയേഷന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. 2021 വരെ അര്‍ജന്റീനയുമായി കരാറുള്ള സംപോളിയെ ഇക്കാലയളവിനുള്ളില്‍ പുറത്താക്കുകയാണെങ്കില്‍ നഷ്ടപരിഹാരമായി 12 ദശലക്ഷം ഡോളര്‍ നല്‍കണം. സംപോളിയുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ ധാരണയായ ശേഷമാണ് പരിശീലകന്‍ സ്ഥാനമൊഴിഞ്ഞത്.

സാംപോളിക്കു ശേഷം അര്‍ജന്റീനയുടെ പരിശീലക സ്ഥാനം തത്കാലികമായി രണ്ട് പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ലിയോണല്‍ സ്‌കാളോനിയെയും പാബ്ലോ എയ്മറെയും. സാംപോളിയുടെ പരിശീലക സംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. അര്‍ജന്റീന അണ്ടര്‍ 20 ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു സ്‌കാളോനി. സഹപരിശീലകനായിരുന്നു എയ്മര്‍.

Top