samajwadi party leader ambika chaudhary joins bsp

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വിശ്വസ്തനും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അംബിക ചൗധരി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബി. എസ്.പിയില്‍ ചേര്‍ന്നു.

സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്നും സ്ഥാനങ്ങളും അംഗത്വവും ഒഴിയുകയാണെന്നും അംബിക ചൗധരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മായാവതിയുടെ അധ്യക്ഷതയിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടി സീറ്റില്‍ ബലിയയിലെ രസ്രയില്‍ മത്സരിക്കുമെന്നും ചൗധരി പറഞ്ഞു.

മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവ് മുലായം സിങ്ങിനെതിരെ തുടരുന്ന നിലപാട് ലജ്ജാവഹമാണ്. ഇനിയുള്ള കാലം ബി.എസ്.പിക്ക് വേണ്ടി സമര്‍പ്പിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

അംബിക ചൗധരിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മായാവതി അറിയിച്ചു. ഉത്തര്‍പ്രദേശിലെ മുസ്ലിംകള്‍ സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണച്ച് തങ്ങളുടെ വോട്ട് നഷ്ടപ്പെടുത്തില്ലെന്നും അവര്‍ ബി.എസ്.പിക്കൊപ്പം നിന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും മായാവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Top