Salute PM Modi, says Arvind Kejriwal on India’s surgical strike

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്ക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സല്യൂട്ട്.

മിന്നലാക്രമണത്തെക്കുറിച്ച് പാക്കിസ്ഥാന്റെ പ്രചാരണം തെറ്റാണെന്നു തെളിയിക്കാന്‍ തെളിവുകള്‍ പുറത്തുവിടണമെന്നും കെജ്‌രിവാള്‍ മോദിയോട് ആവശ്യപ്പെട്ടു.

മുന്നു മിനിറ്റ് നീണ്ട് നിന്ന വീഡിയോ സന്ദേശത്തിലാണ് കെജ്‌രിവാളിന്റെ അപ്രതീക്ഷിത പ്രതികരണം.

വിദേശ മാധ്യമങ്ങള്‍ പാക്ക് നിലപാടിനെയാണ് പിന്തുണയ്ക്കുന്നതെന്നും അത്തരം റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ തന്റെ രക്തം തിളയ്ക്കുന്നതായും കെജ്‌രിവാള്‍ പറഞ്ഞു. മോദിയുമായി തനിക്കു 100 വ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ പാക്കിസ്ഥാനോടു കാണിച്ച ഈ സമീപനത്തിന് അദ്ദേഹത്തിന് സല്യൂട്ട് നല്‍കുന്നു, കേജ്‌രിവാള്‍ നയം വ്യക്തമാക്കി.

മോദിയുടെ ഏറ്റവും കടുത്ത എതിരാളിയായും വിമര്‍ശകനായും അറിയപ്പെടുന്ന കെജ്‌രിവാളിന്റെ ‘അതിര് വിട്ട’ പിന്‍തുണ രാഷ്ട്രീയകേന്ദ്രങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്.

Top