ഞാന്‍ ഗാന്ധിയോ, മണ്ടേലയോ അല്ല; സ്വകാര്യചെലവുകളെ കുറിച്ച് സല്‍മാന്‍ രാജകുമാരന്‍

salman

ന്യൂയോര്‍ക്ക്: സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യരാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു കാലത്ത് സൗദി അറേബ്യയില്‍ ഇസ്ലാമിന്റെ അത്യന്തം യാഥാസ്ഥികമായ ചിന്തകള്‍ക്ക് മേധാവിത്തമുണ്ടായിരുന്നു. ഇത് മുസ്ലീങ്ങളല്ലാത്തവരുടെയും സ്ത്രീകളുടെയും സാമൂഹ്യ ജീവിതത്തെ അസ്വസ്ഥരാക്കുകയും അടിസ്ഥാന അവകാശങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ അതിന്റെ ഇരകളായിരുന്നുവെന്നും പ്രത്യേകിച്ച് എന്റെ തലമുറക്ക് ഇത്തരം നിയമങ്ങള്‍ വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇപ്പോള്‍ രാജ്യത്ത് ഒരു പാടു മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും സ്ത്രീകളുടെ അവരുടെ വസ്ത്രധാരണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക മാറ്റം വരുത്തിയിട്ടുണ്ടെന്നും ,വനിതകള്‍ക്ക് ഡ്രൈവിംഗ് പഠിക്കാനുള്ള അവസരം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ഒരു സമ്പന്നനാണ്, ഒരു പാവപ്പെട്ട വ്യക്തി അല്ല, ഞാന്‍ ഗാന്ധിയോ മണ്ടേലയോ അല്ലെന്നായിരുന്നു തന്റെ സ്വകാര്യ ചെലവുകള്‍ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയത്.

Top