ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ സല്‍മാനും അക്ഷയും; ഷാരൂഖ് പുറത്ത്

fobs

ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നൂറ് സെലിബ്രിറ്റികളുടെ ഫോര്‍ബ്‌സ് പട്ടികയിലിടം നേടി സല്‍മാന്‍ ഖാനും അക്ഷയ് കുമാറും. എന്നാല്‍ പട്ടികയില്‍ സ്ഥിരമായി ഇടം നേടാറുള്ള ഷാരൂഖ് ഖാന് ഇത്തവണ ആ നേട്ടം ആവര്‍ത്തിക്കാനായില്ല.

2017ല്‍ 380 ലക്ഷം ഡോളര്‍ പ്രതിഫല തുകയുമായി 65-ാം സ്ഥാനത്താണ് ഷാരൂഖ് പട്ടികയിലിടം നേടിയത്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളിലൊരാളായ അക്ഷയ് വളരെയധികം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും കഥാപാത്രങ്ങളും കൈകാര്യം ചെയ്തതിനെ ഫോര്‍ബ്‌സ് ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

40.5 മില്ല്യണ്‍ ഡോളറുമായി അക്ഷയ് പട്ടികയില്‍ 76-ാം സ്ഥാനത്താണ്. സല്‍മാന്‍ 37.7 മില്ല്യണ്‍ ഡോളറുമായി 52-ാമതാണ്. ടൈഗര്‍ സിന്ദാഗേ പോലെയുള്ള ബിഗ്ബജറ്റ് ചിത്രങ്ങളും സുസുക്കി, ക്ലോര്‍മിന്റ് പോലുള്ള ബ്രാന്‍ഡുകളെ പിന്തുണയ്ക്കുന്നതും സല്‍മാന് ലിസ്റ്റില്‍ ഇടം നേടാന്‍ സഹായിച്ചു.

അമേരിക്കന്‍ ബോക്‌സിംഗ് ഇതിഹാസം ഫ്‌ളോയ്ഡ് മെയ്‌വെതറാണ് ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 285 മില്യണ്‍ ഡോളറാണ് 41കാരനായ ഫ്‌ളോയ്ഡിന്റെ വരുമാനം.

Top