salary hikes only to those who prayer punctually ;pak chief justice

ഇസ്ലാമാബാദ്: ദിവസവും കൃത്യ സമയത്ത് പ്രാര്‍ഥിക്കുന്ന ജീവനക്കാര്‍ക്ക് മാത്രമേ വേതന വര്‍ധനവുള്ളൂ എന്ന വിചിത്ര നിയമവുമായി പാക് അധീന കശ്മീരിലെ പുതിയ സുപ്രീം കോടതി ജഡ്ജി ഇബ്രാഹിം സിയ.

പാക് അധീന കശ്മീരില്‍ ചീഫ് ജസ്റ്റീസായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ഇബ്രാഹിം സിയ തന്റെ കോടതിയിലെ ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദേശം നല്‍കിയത്.

കോടതിക്ക് പുറത്തും അകത്തും കൃത്യമായും മുടക്കം കൂടാതെയും നിസ്‌കരിക്കുന്നവര്‍ക്ക് മാത്രമേ വാര്‍ഷിക വേതന വര്‍ധനവിന് അര്‍ഹതയുണ്ടാവൂ എന്നാണ് ജഡ്ജിയുടെ നിര്‍ദേശമെന്ന് എക്‌സ്പ്രസ്സ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല കോടതി ജീവനക്കാര്‍ നിര്‍ബന്ധമായും പ്രാര്‍ഥിക്കണമെന്ന നിബന്ധനയും ജഡ്ജി മുന്നോട്ടു വെച്ചു.

ജീവനക്കാര്‍ കൃത്യസമയത്ത് പ്രാര്‍ഥിക്കുന്നുണ്ടോ എന്ന് കോടതി രഹസ്യമായി പരിശോധിക്കുമെന്നും സിയ വ്യക്തമാക്കി. കോടതി ജീവനക്കാര്‍ സത്യസന്ധതയോടെയും ആത്മാര്‍ഥമായും ജോലി ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

സത്യപ്രതിജ്ഞ ചെയ്ത ശേഷം കോടതി ജീവനക്കാരെ ക്കൊണ്ട് അദ്ദേഹം പ്രതിജ്ഞ ചെയ്യിപ്പിച്ചത് സുപ്രീം കോടതി ചരിത്രത്തിലെ ആദ്യ സംഭവമായി.

Top