sakshi maraja satement in delhi

ന്യൂഡല്‍ഹി: മുസ്ലീം മതത്തില്‍ സ്ത്രീകള്‍ക്ക് ചെരുപ്പിന്റെ വിലയേ നല്‍കുന്നുള്ളൂവെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. ഫത്‌വകള്‍ക്ക് അനുസൃതമായല്ല രാജ്യത്തെ മുന്നോട്ട് കൊണ്ടു പോകേണ്ടത് ഭരണ ഘടനാസൃതമായാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

ഹിന്ദു മതത്തെ സംരക്ഷിക്കാനായി ഹിന്ദു ദമ്പതികള്‍ നാലു മക്കളെ വീതം ജനിപ്പിക്കണമെന്ന വിവാദ പ്രസ്താവനയ്ക്കു പിന്നാലെയാണ് മുസ്ലീം മതത്തില്‍ സ്ത്രീകള്‍ക്കു നല്‍കുന്ന പരിഗണനയെ വിമര്‍ശിച്ചുകൊണ്ടുള്ള സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന. നാലു ഭാര്യമാരും നാല്‍പ്പതു മക്കളും രാജ്യത്തെ സംബന്ധിച്ചടുത്തോളെ സ്വീകാര്യമല്ല. പക്ഷെ ഹിന്ദു മതത്തെ സംരക്ഷിക്കാനായി ഹിന്ദു ദമ്പതികള്‍ നാലു മക്കളെ ഉണ്ടാക്കണമെന്നായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസ്താവന.

ബിജെപി എംപിമാരുടെ മനസ്സിലിരുപ്പ് ഇങ്ങനെയാണെങ്കില്‍ പ്രധാനമന്ത്രി എന്തിനാണ് മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തുന്നത് എന്ന് എംഐഎം അസാദുദ്ദീന്‍ ഉവൈസി സാക്ഷി മഹാരാജിന്റെ പ്രസ്താവനയോട് പ്രതികരിച്ചു.

Top