സഖാവിലെ പ്രിയ താരം ടോണി ലൂക്ക് ‘ആദി’യിൽ പ്രധാന വേഷത്തിൽ എത്തുന്നു

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ആദിയിൽ സഖാവിലെ പ്രിയ താരം ടോണി ലൂക്ക് പ്രധാന വേഷത്തിൽ എത്തുന്നു.

നിവിൻ പോളി ചിത്രം സഖാവിലൂടെ മലയാളിക്ക് പരിചിതമായ മുഖമാണ് ടോണി ലൂക്ക്.

പ്രണവ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം സംവിധാനം ചെയ്യുന്നത് ജിത്തു ജോസഫാണ്.

ജിത്തു ജോസഫിന്റെ കഴിഞ്ഞ ചിത്രമായ ഊഴത്തിൽ വില്ലൻ കഥാപാത്രമായി ടോണി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.

ആദിയിൽ അഭിനയിക്കുന്നത് ടോണി തന്നെയാണ് ഫെയ്ബുക്കിലൂടെ വ്യക്തമാക്കിയത്.

എന്നാൽ സിനിമയിലെ തന്റെ കഥാപാത്രം എന്തായിരിക്കുമെന്ന് ടോണി വ്യക്തമാക്കിയില്ല, ഇപ്പോൾ തന്റെ വേഷത്തെ കുറിച്ചോ, സിനിമയെ കുറിച്ചോ സംസാരിക്കാൻ തനിക്ക് അധികാരമില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

Top