Saina Nehwal wins Malaysia Masters badminton title

സരാവക്ക് : ഇന്ത്യന്‍ ഷട്ടില്‍ സെന്‍സേഷന്‍ സൈന നെഹ്‌വാള്‍ മലേഷ്യന്‍ മാസ്റ്റേഴ്‌സ് ഗ്രാന്‍സ് പ്രീക്‌സ് ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജേതാവായി.

ഫൈനലില്‍ തായ്‌ലന്‍ഡിന്റെ പോണ്‍പവി ചോച്ചുപോംഗിനെയാണ് സൈന പരാജയപ്പെടുത്തിയത്. 22-20, 22-20 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ ജയം.

ഏഴു മാസത്തിനിടെ സൈനയുടെ ആദ്യ കിരീടമാണിത്. ഹോങ്കോംഗിന്റെ യിപ് പുയി യിന്നിനെ പരാജയപ്പെടുത്തി ഫൈനലിലെത്തിയ സൈനയ്ക്ക് കടുത്ത വെല്ലുവിളിയാണ് തായ്‌ലാന്‍ഡ് താരം സമ്മാനിച്ചത്.

Top