ഡെന്‍മാര്‍ക്ക് ഓപ്പണ്‍: ഒളിമ്പിക് മെഡല്‍ ജേതാവ് കരോളിന മാരിനെ തകര്‍ത്ത് സൈന രണ്ടാം റൗണ്ടില്‍

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് കരോളിന മാരിനെ തകര്‍ത്ത് ഇന്ത്യയുടെ സൈന നെഹ്വാള്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ വിജയം. സ്‌കോര്‍: 22-20, 21-18.

ഗ്ലാസ്ഗോ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലമെഡല്‍ ജേതാവു കൂടിയാണു സൈന. നിഷോണ്‍ ജിന്‍ഡാപോള്‍-ഇവാജനിയ കൊസെറ്റ്സ്‌ക്യ മത്സരത്തിലെ വിജയിയെ സൈന രണ്ടാം റൗണ്ടില്‍ നേരിടും.

മറ്റ് ഇന്ത്യന്‍ താരങ്ങളായ കെ.ശ്രീകാന്തും എച്ച്.എസ്.പ്രണോയിയും ഡെന്‍മാര്‍ക്കില്‍ ആദ്യ റൗണ്ട് കടന്നു മുന്നേറിയിട്ടുണ്ട്.

Top