സായ് പല്ലവിയുടെ ചുവടുകള്‍ക്ക് 11 കോടി 81 ലക്ഷത്തിലധികം കാഴ്ചക്കാര്‍: വീഡിയോ കാണാം

sai pallavi

സായ് പല്ലവിയുടെ ചുവടുകള്‍ക്കു മുന്നില്‍ നിലംപതിച്ച് ദക്ഷിണേന്ത്യന്‍ റെക്കോര്‍ഡ് സിനിമകള്‍. ബാഹുബലി എന്ന ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടിയതിനൊപ്പം ചിത്രത്തിലെ സഹോരെ എന്ന ഗാനവും യൂട്യൂബില്‍ ശ്രദ്ധ നേടിയിരുന്നു. 11 കോടി 58 ലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ ഗാനം കണ്ടത്. ധനുഷിന്റെ വൈ ദിസ് കൊലവെറി 14 കോടിയിലധികം കാഴ്ചക്കാരായി ഒന്നാം സ്ഥാനത്തുണ്ടായിരുന്നു.

കൊലവെറിയെ മറികടന്നില്ലെങ്കിലും ബാഹുബലിയെ തകര്‍ത്ത് സായ് പല്ലവിയുടെ തെലുങ്ക് ചിത്രം ഫിദയിലെ ‘വച്ചിന്‍ഡെ’ എന്ന ഗാനം രണ്ടാം സ്ഥാനത്തെത്തി. 11 കോടി 81 ലക്ഷത്തിലധികം പേരാണ് യൂട്യബില്‍ ഗാനം കണ്ടത്. സായ് പല്ലവിയുടെ മനോഹരമായി ചുവടുകള്‍ തന്നെയാണ് ഗാനത്തിന്റെ പ്രധാന ഹൈലൈറ്റ്.

Top