സഹാറ,ബിര്‍ള കേസ് പരിഗണിക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

supreme court

ന്യൂഡല്‍ഹി: സഹാറ,ബിര്‍ള കേസ് പരിഗണിക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി. കേസ് ഇന്ന് പരിഗണിക്കാന്‍ ഇരിക്കേയാണ് പിന്മാറ്റം. സുപ്രീം കോടതിയുടെ പുതിയ ബഞ്ച് സഹാറ,ബിര്‍ള കേസ് ഇന്ന് പരിഗണിക്കും. അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത് .

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 25 കോടി രൂപ കൈപ്പറ്റിയെന്ന സഹാറാ ഡയറിയിലെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷന്റെ ഹര്‍ജി പരിഗണിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് ചീഫ് ജസ്റ്റീസിന്റെ പിന്മാറ്റം.

എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ കണ്ടെത്തിയ ഡയറിയിലാണ് മോദിക്ക് പണം നല്‍കിയതായി പറയുന്നത്. വ്യക്തമായ തെളിവില്ലാതെ പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് നേരത്തെ സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചിരുന്നു.Related posts

Back to top