സച്ചിന്റെ ചിത്രം ‘സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്’ ആദ്യം പ്രദര്‍ശിപ്പിക്കുന്നത് സൈനികര്‍ക്കുവേണ്ടി

ഡല്‍ഹി: ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതകഥ പറയുന്ന സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കുന്നത് സൈനികര്‍ക്കുവേണ്ടി. ഡല്‍ഹിയിലായിരിക്കും പ്രദര്‍ശനം.

രാജ്യത്തിനുവേണ്ടി സൈനികര്‍ക്ക് നടത്തുന്ന സേവനവും അവരുടെ ത്യാഗവും കണക്കിലെടുത്താണ് പ്രത്യേക പ്രദര്‍ശനം നടത്തുന്നതെന്ന് സച്ചിന്‍ പറഞ്ഞു.

ജെയിംസ് ഏര്‍സ്‌കിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുട്ടിക്കാലം മുതലുള്ള സച്ചിന്റെ ജീവിതകഥയാണ് പറയുന്നത്. സച്ചിന്‍ തെന്നയാണ് തന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. ചിത്രം മെയ് 26ന് തിയേറ്ററിലെത്തും.

Top