പന്തില്‍ കൃത്രിമം കാണിക്കല്‍: പുതിയ നിര്‍ദേശവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

sachin

ടുത്തിടെയാണ് ക്രിക്കറ്റ് ലോകത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ പന്തുചുരണ്ടല്‍ വാര്‍ത്ത പുറത്തുവന്നത്. വലിയ വിവാദങ്ങള്‍ക്കാണ് ഇത് വഴിവെച്ചത്. ഈ സാഹചര്യത്തില്‍ പുതിയ നിര്‍ദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് അനുകൂലമായി വന്നിട്ടുള്ള പരിഷ്‌കരണങ്ങള്‍ക്ക് സമാനമായി ബൗളര്‍മാര്‍ക്കും ചില പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കണമെന്നാണ് സച്ചിന്റെ പക്ഷം. ടെസ്റ്റ് മത്സരങ്ങളില്‍ രണ്ട് പുതിയ ബോളുകള്‍ ഉപയോഗിക്കണം. 80 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ പുതിയ ബോള്‍ ഉപയോഗിക്കാന്‍ അവസരം നല്‍കണം. രണ്ട് ബോളുകള്‍ ഉപയോഗിച്ചാല്‍ പന്തില്‍ കൃത്രിമം കാണിക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് സച്ചിന്‍ പറയുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിനിടെയാണ് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബെന്‍ക്രോഫ്റ്റ് എന്നിവര്‍ പന്തില്‍ കൃത്രിമം കാണിച്ചത്. മൂവര്‍ക്കും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Top