യുവാക്കള്‍ക്കൊപ്പം തെരുവില്‍ ക്രിക്കറ്റ് കളിക്കുന്ന സച്ചിന്‍ ; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

SACHIN-TENDULKKAR

യുവാക്കള്‍ക്കൊപ്പം തെരുവില്‍ ക്രിക്കറ്റ് കളിക്കുന്ന ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഐപിഎല്ലില്‍ നേരത്തെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു സച്ചിന്‍. മുംബൈയ്ക്ക് വേണ്ടി 78 മത്സരങ്ങളാണ് ഈ അതുല്യ പ്രതിഭ കളിച്ചത്. 2334 റണ്‍സാണ് സച്ചിന്‍ നേടിയത്. ഒരു സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും അടങ്ങിയതാണ് ഈ സ്‌കോര്‍.

നിലവില്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ടീം മോശം പ്രകടനമാണ് ഇതു വരെയുള്ള മത്സരങ്ങളില്‍ കാഴ്ച വെച്ചത്. 2013 നവംബര്‍ 16നാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. നൂറ് അന്താരാഷ്ട്ര സെഞ്ച്വറികള്‍ തികച്ച ഏക ബാറ്റ്‌സ്‌മാനാണ് സച്ചിന്‍.

Top