‘സച്ചിന്‍’ തിയറ്ററുകളിലെത്തി ; ആദ്യദിനം വാരിക്കൂട്ടിയത് 8.4 കോടി രൂപ

ലോകമെമ്പാടുമുള്ള സച്ചിന്‍ ആരാധകര്‍ കാത്തിരിക്കുന്ന ഡോക്യുഫിക്ഷന്‍ ചിത്രം ‘സച്ചിന്‍’ തിയറ്ററുകളിലെത്തി.

കേരളത്തില്‍ ഉള്‍പ്പടെ 2500 സ്‌ക്രീനുകളിലും വിദേശത്ത് 400 സ്‌ക്രീനുകളിലും പ്രദര്‍ശനത്തിനെത്തിയ സച്ചിന്‍ ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന എല്ലാ സ്വീകാര്യതയോടെയാണ് തിയറ്റുകളിലെത്തിയത്.

മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, ഹിന്ദി, ഇംഗ്ലീഷ് എന്നിവിടങ്ങളില്‍ നിന്നായി ആദ്യദിവസം ഈ ചിത്രം വാരിക്കൂട്ടിയത് 8.4 കോടി രൂപയാണ്‌. ഡോക്യുമെന്ററി വിഭാഗത്തില്‍പ്പെടുന്ന ചിത്രമെന്ന നിലയില്‍ ഇത് റെക്കോഡാണ്‌.

ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ജെയിംസ് എര്‍സ്‌കിനാണ് ചിത്രത്തിന്റെ സംവിധായകന്‍. എ.ആര്‍. റഹ്മാനാണ് സംഗീതം. രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സുമാണ് ചിത്രം നിര്‍മ്മിച്ചത്‌.

Top