സച്ചിന്റെ സിനിമയ്ക്ക് കേരളത്തിൽ നികുതിയിളവ് നല്കുമെന്ന് നിർമ്മാതാവ്

sachin

കൊ​ച്ചി: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​നെ​ക്കു​റി​ച്ചു​ള്ള സി​നി​മ​യ്ക്ക് കേ​ര​ള​ത്തി​ൽ നി​കു​തി​യി​ള​വ് ന​ൽ​കും. സ​ച്ചി​ൻ എ ​ബി​ല്യ​ണ്‍ ഡ്രീം​സ് എ​ന്ന പേ​രി​ലാണ് ചിത്രം ഇറങ്ങുന്നത്.

നി​ർ​മാ​താ​വ് ര​വി ഭ​ഗ്ച​ന്ദ്ക​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കേ​ര​ള​ത്തി​നു​ പു​റ​മെ ഛത്തീ​സ്ഗ​ഡി​ലും സി​നി​മ​യ്ക്ക് നി​കു​തി​യി​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ഈ ​സ്വാ​ഗ​താ​ർ​ഹ​മാ​യ നീ​ക്ക​ത്തി​ന് ന​ന്ദി​യു​ണ്ടെ​ന്ന് കാ​ർ​ണി​വ​ൽ പി​ക്ചേ​ഴ്സി​ന്റെ പ്രൊ​ഡ്യൂ​സ​ർ ശ്രീ​കാ​ന്ത് ഭാ​സി പ​റ​ഞ്ഞു.

മേ​യ് 26നാ​ണ് ചിത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.Related posts

Back to top