സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

sachin1

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തന്റെ ജീവചരിത്രം ആധാരമാക്കിയുള്ള ‘സച്ചിന്‍: എ ബില്ല്യണ്‍ ഡോളര്‍ ഡ്രീംസ്’ എന്ന ചിത്രത്തെക്കുറിച്ച് അറിയിക്കുന്നതിനാണ് സച്ചിന്‍ പ്രധാനമന്ത്രിയേ കണ്ടത്. സച്ചിന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഏറെ ആകാംഷയോടെയാണ് മോദി ചിത്രത്തേക്കുറിച്ച് കേട്ടതെന്നും ചിത്രത്തിന് എല്ലാ ഭാവുകങ്ങളും പ്രധാനമന്ത്രി നേര്‍ന്നെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. sachin-ani

തന്റെ ക്രിക്കറ്റ് ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ മാത്രമല്ല മോശം അവസ്ഥകളും ചിത്രത്തില്‍ വിവരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ കോഴ വിവാദമടക്കമുള്ള വിഷയങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഭാര്യ അഞ്ജലിക്കൊപ്പമാണ് സച്ചിന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.

ചിത്രം മെയ് 26 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറും ആദ്യഗാനവും പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ വന്‍ ഹിറ്റായിരുന്നു. ലക്ഷകണക്കിനാളുകളാണ് ട്രെയിലറും ഗാനവും ഇതുവരെ കണ്ടത്.Related posts

Back to top