സച്ചിന്‍ സോണി പിക്‌ചേഴ്‌സ് സ്‌പോര്‍ട്‌സ് അംബാസിഡര്‍

കൊച്ചി : സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്‌സ് ഇന്ത്യയുടെ സ്‌പോര്‍ട്‌സ് അംബാസഡറായി സച്ചിന്‍ ടെഡുല്‍ക്കറെ നിയമിച്ചു.

ഇതോടൊപ്പം രണ്ട് പുതിയ എച്ച്ഡി ചാനലുകള്‍ കൂടി സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്‌സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സോണി 102 എച്ച്ഡി, സോണി 103 എച്ച്ഡി എന്നിവയാണ് ഈ പുതിയ ചാനലുകള്‍.

ഇതോടെ മൊത്തം ചാനലുകളുടെ എണ്ണം 11 ആയി.

Top