രഞ്ജി ട്രോഫി ടീമിനെ പ്രഖ്യാപിച്ചു, കേരളത്തെ സച്ചിന്‍ ബേബി നയിക്കും

കൊച്ചി: അടുത്ത സീസണിലേക്കുള്ള കേരള രഞ്ജി ടീമിനെ പ്രഖ്യാപിച്ചു.

സച്ചിന്‍ ബേബിയാണ് ടീമിനെ നയിക്കുക.

അതേസമയം ബി.സി.സി.ഐ-യുമായി നിയമപോരാട്ടത്തിലുള്ള ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അരുണ്‍ കാര്‍ത്തിക്കിനും ജലജ് സക്‌സേനയുമാണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള താരങ്ങള്‍.

കഴിഞ്ഞ വര്‍ഷവും ടീമിലുണ്ടായിരുന്ന താരമാണ് സക്‌സേന. തമിഴ്‌നാട് താരമായ അരുണ്‍ കാര്‍ത്തിക് കഴിഞ്ഞ തവണ അസമിന് വേണ്ടിയാണ് കളിച്ചത്.

ടീമംഗങ്ങള്‍ : സഞ്ജു വിശ്വനാഥ്, രോഹന്‍ പ്രേം, അരുണ്‍ കാര്‍ത്തിക്ക്, ജലജ് സക്‌സേന, അസറുദ്ദീന്‍ ( വിക്കറ്റ് കീപ്പര്‍), അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, സന്ദീപ് വാര്യര്‍, ബേസില്‍ തമ്ബി, മോനിഷ്, എം.ഡി നിധീഷ്, രാഹുല്‍ പി. വിഷ്ണു വിനോദ്, ആസിഫ്.

സ്റ്റാന്‍ഡ് ബൈ : ഫാബിദ് ഫാറൂഖ്, ആത്തിഫ് ബിന്‍ അഷ്‌റഫ്, സിജോ മോന്‍ ജോസഫ്, അക്ഷയ് കെ.സി, ഡാരില്‍ എഫ്.

ചീഫ് കോച്ച് : ഡേവ് വാറ്റ്‌മോര്‍, ബൗളിംഗ് കോച്ച്: ടിനു യോഹന്നാന്‍, അസിസ്റ്റന്റ് കോച്ച്: മസര്‍ മൊയ്തു, ബാബു.

Top