ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ ജീവിതകഥ പറയുന്ന ‘സച്ചിന് എ ബില്യണ്‍ ഡ്രീംസി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി, പ്രമുഖ ഡോക്യുമെന്ററി സംവിധായകന് ജെയിംസ് എര്‍സ്കൈനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സച്ചിന് ആദ്യമായി വെള്ളിത്തിരയിലെത്തുന്ന സിനിമയുടെ ട്രെയിലര്‍ സച്ചിന്‍തന്നെയാണ് തന്റെ ട്വിറ്റര്‍, ഫെയ്സ്ബുക്ക് പേജുകളിലൂടെ പുറത്തുവിട്ടത്.
സച്ചിന്റെ ജീവിതത്തെയും ക്രിക്കറ്റ് കരിയറിനെയും ആസ്പദമാക്കിയാണ് സച്ചിന് എ ബില്യണ്‍ ഡ്രീംസ് ഒരുക്കിയിരിക്കുന്നത്. സച്ചിന്റെ കുട്ടിക്കാലത്തിലൂടെ തുടങ്ങുന്ന ട്രെയിലര്‍ ഒദ്യോഗിക ജീവിതത്തിലൂടെയും വ്യക്തി ജീവിതത്തിലൂടെയും കടന്നുപോകുന്നു.
സച്ചിനൊപ്പം വീരേന്ദര്‍ സെവാഗും സച്ചിന്റെ മകന് അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജെയിംസ് എര്സ്കൈന് സംവിധാനം ചെയ്ത ചിത്രം നിര്‍മിക്കുന്നത് 200 നോട്ട് ഔട്ട് പ്രൊഡക്ഷന്‍സാണ്. എ ആര് റഹ്മാനാണ് സച്ചിന് എ ബില്യണ്‍ ഡ്രീംസിനായി സംഗീതം ഒരുക്കിയത്. അടുത്തമാസം 26ന് ചിത്രം തീയറ്ററുകളിലെത്തും.