sabarimala woaman entry; hand over special bench

court-order

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി.

വിഷയം വിശദമായി പരിഗണിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഭരണഘടന ബെഞ്ചിന് വിടുന്നതിന് പ്രത്യേകവിധി പുറപ്പെടുവിക്കും. ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങള്‍ തീരുമാനിക്കാനുള്ള ചോദ്യങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട കക്ഷികളോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

കേസില്‍ വാദം ആരംഭിച്ചത് മുതല്‍ ഇത് ഭരണഘടനാപരമായ കാര്യമാണെന്നും അതിനാല്‍ ഭരണഘടന ബെഞ്ച് വിഷയം പരിഗണിക്കണമെന്നും ദേവസ്വം ബോര്‍ഡും ക്ഷേത്ര ഭാരവഹികളും വാദിച്ചിരുന്നു.

ഇത് ഭരണഘടനയുടെ 24, 25 ആര്‍ട്ടിക്കിളുകള്‍ സംബന്ധിക്കുന്നതും ഭരണഘടന ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതുമായ വിഷയമായതിനാല്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതില്‍ പരിമിതികളുണ്ട്. അഞ്ചംഗ വിശാല ഭരണഘടന ബെഞ്ച് ഭരണഘടനാപരമായ വ്യാഖ്യാനങ്ങള്‍ നല്‍കി അന്തിമ തീരുമാനങ്ങളെടുക്കുമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Top