സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാടെന്ന് കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാടെന്നും ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന വിഷയത്തില്‍ അവിശ്വാസ പ്രമേയത്തിന്റെ ചര്‍ച്ച ലോക്‌സഭയില്‍ വെള്ളിയാഴ്ച നടക്കും.

Top