ശബരിമല ഇടത്താവള സമുച്ചയം ചെങ്ങന്നൂരില്‍; ചിലവ് 10 കോടി

sabarimala

തിരുവനന്തപുരം : അത്യാധുനിക സൗകര്യങ്ങളുള്ള ശബരിമല ഇടത്താവള സമുച്ചയം ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.

വിശ്രമസ്ഥലം, പ്രാഥമികാവശ്യ സൗകര്യങ്ങള്‍, ഭക്ഷണശാലകള്‍,അന്നദാനത്തിനുള്ള സൗകര്യം, പാര്‍ക്കിങ്ങ് സ്ഥലം, പെട്രോള്‍-ഡീസല്‍ പമ്പുകള്‍, എടിഎം, ഡോര്‍മെട്രികള്‍ തുടങ്ങിയവ ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. 3 നിലകളുള്ള ഇടത്താവള സമുച്ചയത്തില്‍ 500 പേര്‍ക്ക് ഒരേ സമയം അന്നദാനം നല്‍കാനും 600 പേര്‍ക്ക് ഒരേ സമയം വിശ്രമിക്കാനും സൗകര്യമുണ്ടാകും.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് കെട്ടിടം നിര്‍മ്മിക്കുക. പത്ത് കോടിയുടെ ചിലവാണ് കണക്കാക്കുന്നത്. കെട്ടിടം ചെങ്ങന്നൂര്‍ മഹാദേവര്‍ ദേവസ്വത്തിന്റെ അധീനതയിലായിരിക്കുമെന്നും. സമുച്ചയത്തില്‍ നിന്നുള്ള വരുമാനം ക്ഷേത്രത്തിന് എടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.

Top