എസ്‌ക്രോസ് ഇനി പുത്തന്‍ രൂപത്തില്‍; ഇന്ത്യയിലെത്തും മുമ്പ് ജന്മനാട്ടില്‍

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസൂക്കിയുടെ പ്രീമിയം മോഡലുകളിലൊന്നായ എസ്‌ക്രോസ് ചെറിയ മാറ്റങ്ങളോടെ ജന്മനാട്ടില്‍ അവതരിപ്പിച്ചു. ദീപാവലി ഉത്സവ സീസണില്‍ ഇതേ മോഡല്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏകദേശം 12 ലക്ഷം രൂപയാണ് എസ്‌ക്രോസിന്റെ വിപണി വില.

നാലു വര്‍ഷം മുമ്പ് അവതരിപ്പിച്ച എസ്‌ക്രോസിന് കാര്യമായ മിനുക്കു പരിപാടികള്‍ നടത്തിയാണ് വിപണിയിലെത്തിക്കുന്നത്.

എല്‍ഇഡി ഹെഡ് ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ബമ്പര്‍ എന്നിവയിലെല്ലാം മാറ്റങ്ങളുണ്ട്. 6000 ആര്‍പിഎമ്മില്‍ 115.3 ബിഎച്ച്പി കരുത്തും 4400 ആര്‍പിഎമ്മില്‍ 151 എന്‍എം ടോര്‍ക്കുമേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ജപ്പാനില്‍ എസ്‌ക്രോസ് അവതരിപ്പിച്ചത്.

കമ്പനിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാണ് എസ്‌ക്രോസ് പുറത്തിറങ്ങുക.

Top